പെഷവാർ: പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രീക്-ഇ-താലിബാൻ (ടിടിപി) കമാൻഡർ ഹക്കീം നിസാറിനെ പാക്കിസ്ഥാൻ സേന വധിച്ചു.
ഖൈബർ പഖ്തുൺക്വ പ്രവിശ്യയിൽ നാലു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലായിരുന്നു ഭീകരനെ വധിച്ചത്. മൂന്നു പോലീസുകാർക്കു പരിക്കേറ്റു. നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളിയാണ് ഹക്കീം നിസാർ.